മാരുതി 3,796 സിയാസ് കാറുകൾ തിരിച്ചുവിളിച്ചു

Posted on: December 1, 2014

Maruti-Suzuki-Ciaz-big

മാരുതി സുസുക്കി 3,796 സിയാസ് കാറുകൾ തിരിച്ചുവിളിച്ചു. ക്ലച്ച് സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനാണ് നവംബർ 7 ന് മുമ്പ് നിർമ്മിച്ച മാനുവൽ ട്രാൻസ്മിഷൻ സംവിധാനമുള്ള സിയാസ് കാറുകൾ തിരിച്ചുവിളിച്ചത്. ഡീലർ വർക്ക് ഷോപ്പുകളിലൂടെ സൗജന്യമായി തകരാറുകൾ പരിഹരിച്ചുനൽകുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഒക്ടോബറിലാണ് പ്രീമിയം സെഡാൻ കാറായ സിയാസ് വിപണിയിൽ അവതരിപ്പിച്ചത്.