അബുദാബി-ദുബായ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകൾ ലയനത്തിന്

Posted on: October 3, 2013

Abudhabi-securities-exchangയുഎഇയിലെ പ്രമുഖ സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളായ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചും (എഡിഎക്‌സ്) ദുബായ് ഫിനാൻഷ്യൽ മാർക്കറ്റും (ഡി.എഫ്.എം) പരസ്പരം ലയിക്കാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തികമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് അബുദാബി-ദുബായ് എമിറേറ്റുകളുടെ നിയന്ത്രണത്തിലുള്ള എക്‌സ്‌ചേഞ്ചുകൾ ലയിപ്പിക്കുന്നത്. അടുത്തവർഷം ആദ്യത്തോടെ പുതിയ എക്‌സ്‌ചേഞ്ച് നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരു എക്‌സ്‌ചേഞ്ചുകളും ലയിക്കുന്നതു സംബന്ധിച്ച് 2010 മുതൽ ആലോചനകളുണ്ടായിരുന്നു. 16.5 ബില്യൺ ഡോളറാണ് ഡിഎഫ്എമ്മിന്റെ വിപണിമൂല്യം.സിറ്റി ഗ്രൂപ്പാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിന് ലയനം സംബന്ധിച്ച ഉപദേശങ്ങൾ നൽകുന്നത്.അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ജെ.പി.മോർഗൻ, ഫസ്റ്റ് ഗൾഫ് ബാങ്ക് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.