പരമേശ്വർജി ഭാരതമാതാവിന്റെ സമർപ്പിതനായ പുത്രൻ : പ്രധാനമന്ത്രി

Posted on: February 9, 2020

ന്യൂഡൽഹി : അന്തരിച്ച ആർ എസ് എസ് സൈദ്ധാന്തികൻ പി. പരമേശ്വർജി ഭാരതമാതാവിന്റെ സമർപ്പിതനായ പുത്രനാണെന്ന് പ്രധാനമന്ത്രി  അനുസ്മരിച്ചു.

രാജ്യത്തിന്റെ സാംസ്‌കാരിക ഉണർവിനും ആത്മീയ പരിഷ്‌കരാത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‌റേതെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പരമേശ്വർജിയുടെ ചിന്തകൾ വിപുലവും രചനകൾ ശ്രദ്ധേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.