17
Friday
May 2024
May 2024
രവിപിള്ള ഹോട്ടൽ മേഖലയിൽ 11,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു
Posted on: December 1, 2019
തിരുവനന്തപുരം : പ്രമുഖ പ്രവാസി വ്യവസായി ബി. രവി പിള്ള ഹോട്ടൽ മേഖലയിൽ 11,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. ഇപ്പോൾ റാവിസ് ഹോട്ടൽ ശൃംഖലയിൽ 9 ഹോട്ടലുകളാണുള്ളത്. തിരുവനന്തപുരത്ത് ഹോട്ടലും കൺവെൻഷൻ സെന്ററും നിർമ്മിക്കും. കൊല്ലത്ത് ആയുർവേദ റിസോർട്ടും ഗോവയിൽ ഹോട്ടലും തുടങ്ങാനും പദ്ധതിയുണ്ട്.
ലീല ഗ്രൂപ്പിൽ നിന്നു വാങ്ങിയ കോവളം ലീല ഹോട്ടൽ ഇനി ഗ്രൂപ്പ് സ്വന്തമായി നടത്തും. വികസനത്തിന്റെ ഭാഗമായി റാവിസ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഹോട്ടലുകളുടെ പേര് രവീസ് എന്ന് പുനർനാമകരണം ചെയ്യും. ലണ്ടൻ ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന്റെ 41 ഹോട്ടലുകൾ ഏറ്റെടുക്കാനും പദ്ധതിയുണ്ട്.
TAGS: B. Ravi Pillai | Raviz | Raviz Hotels | RP Group Of Companies | The Raviz Ashtamudi |
News in this Section