ബിന്നി ബൻസാൽ അക്കോയിൽ 143 കോടി നിക്ഷേപിക്കും

Posted on: November 30, 2019

ബംഗലുരു : ഫ്‌ളിപ്കാർട്ട് സഹ സ്ഥാപകനായ ബിന്നി ബൻസാൽ ഇൻഷ്വറൻസ് ടെക്നോളജി സ്റ്റാർട്ടപ്പായ അക്കോ ടെക്‌നോളജി ആൻഡ് സർവീസസിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തുന്നു. 143.50 കോടി രൂപയാണ് (20 മില്യൺ ഡോളർ) മുതൽമുടക്കുന്നത്.

ഇതോടെ ഇൻഷുറൻസ് സ്ഥാപനത്തിലെ നിക്ഷേപം 45 മില്യൺ ഡോളറിന്റേതാകും. സ്റ്റാർട്ടപ്പിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപമാണിത്. വരുൺ ദുവ 2016 ൽ ആണ് മുംബൈ കേന്ദ്രമാക്കി അക്കോ ആരംഭിച്ചത്.