ഇറാം സയന്റിഫിക് സൊല്യൂഷന്‍സിന് അന്തര്‍ദേശീയ അംഗീകാരം

Posted on: November 29, 2019

തിരുവനന്തപുരം : സാങ്കേതിക വിദ്യയിലെ പുതുമകളിലൂടെ സുസ്ഥിരമായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ഇ-ടോയ്‌ലറ്റിലൂടെ അവതരിപ്പിച്ച ഇറാം സയന്റിഫിക് സൊല്യൂഷന്‍സിന് ആഗോള അംഗീകാരം.

സാനിറ്റേഷന്‍ രംഗത്തെ വാണിജ്യ സാധ്യതകള്‍ ഏകോപിപ്പിക്കുന്ന ആഗോള ഏജന്‍സിയായ ടോയ്‌ലറ്റ് ബോര്‍ഡ് കൊയിലേഷന്‍ ആണ് 2020 ഗ്ലോബല്‍ കൊഹോര്‍ട്ട് ആയി ഇറാം സയന്റിഫിക്കിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച പുന്നെയില്‍ നടന്ന അന്തര്‍ദേശീയ സാനിറ്റേഷന്‍ ഇക്കണോമി സമ്മിറ്റ് 2019 എന്ന പരിപാടിയില്‍ പുരസ്‌ക്കാരം കൈമാറി.