ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് വിആർഎസ് പ്രഖ്യാപിച്ചു

Posted on: November 10, 2014

Hindustan-Motors-Ambassador

സി. കെ. ബിർള ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. ഉത്തർപാറ പ്ലാന്റിൽ 2,300 ലേറെ ജീവനക്കാരാണുള്ളത്. അംബാസഡർ കാറുകൾ ഉത്പാദിപ്പിച്ചിരുന്നത് ഉത്തർപാറ പ്ലാന്റിലായിരുന്നു. വിപണിയിൽ ഡിമാൻഡ് ഇല്ലാത്തതിനാൽ മെയ് 24 മുതൽ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്.