അർക്കിയ സെപ്റ്റംബർ 28 മുതൽ ടെൽ അവീവ് – കൊച്ചി സർവീസ് തുടങ്ങും

Posted on: August 25, 2019

കൊച്ചി : ഇസ്രയേൽ വിമാനക്കമ്പനിയായ അർക്കിയ സെപ്റ്റംബർ 28 മുതൽ ടെൽ അവീവ് – കൊച്ചി സർവീസ് തുടങ്ങും. തുടക്കത്തിൽ ആഴ്ചയിൽ രണ്ട് സർവീസ് വീതമാണുള്ളത്. ടെൽ അവീവിൽ നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിലും തിരിച്ച് കൊച്ചിയിൽ നിന്ന് ചൊവ്വ, ശനി ദിവസങ്ങളിലുമായിരിക്കും സർവീസ്.

ഒക്‌ടോബർ 16 മുതൽ ടെൽ അവീവിൽ നിന്ന് ഗോവയിലേക്കും അർക്കിയ സർവീസ് ആരംഭിക്കുന്നുണ്ട്. ടെൽ അവീവിൽ നിന്ന് ചൊവ്വാഴ്ചയും ഗോവയിൽ നിന്ന് തിരിച്ച് ബുധനാഴ്ചയുമായിരിക്കും സർവീസ്.