കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച ഉണ്ടായേക്കും

Posted on: November 5, 2014

Modi-on-Suit-big

പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭ ഞായറാഴ്ച പുനസംഘടിപ്പിച്ചേക്കും. പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് ഗോവ മുഖ്യമന്ത്രി മനോഹർ പരീഖിനെ ബിജെപി പരിഗണിക്കുന്നതായി സൂചനകളുണ്ട്. ഇതിനിടെ പരീഖ് ഇന്ന് ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദർശിക്കുകയും ചെയ്തു. പ്രതിരോധവും ധനവകുപ്പും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് അരുൺ ജയ്റ്റ്‌ലിയാണ്.