എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി

Posted on: June 20, 2019

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.

ജൂണ്‍ 20, 25, 27 ജൂലായ് 2, 4, 9, 11 എന്നീ തിയതികളിലെ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തലാക്കി. 20 മുതല്‍ ജൂലായ് 11 വരെയുള്ള കാലയളവില്‍ ചൊവ്വാഴ്ചകളില്‍ രാവിലെ 7.20 നും വ്യാഴാഴ്ചകളില്‍ വൈകീട്ട് 7.20 നും പുറപ്പെടേണ്ട ഡല്‍ഹി വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 18602331407, 250008, 2310310 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണം.

TAGS: Air India |