ടു ജി രാജയ്ക്കും കനിമൊഴിക്കുംമെതിരെ കുറ്റം ചുമത്തി

Posted on: October 31, 2014

Raja-&-Kanimozhi-big

ടു ജി കേസിൽ മുൻ ടെലികോം മന്ത്രി എ രാജയ്ക്കും ഡിഎംകെ നേതാവ് കരുണാനിധിയുടെ പുത്രി കനിമൊഴിക്കും എതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ നിരപരാധികളാണെന്ന് ഇരുവരുടേയും വാദം കോടതി തള്ളി.

ടുജി കേസിലെ പുതിയ കുറ്റപത്രം കോടതി അംഗീകരിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമർപ്പിച്ചത്.

TAGS: 2 G Case | A. Raja | Kanimozhi |