2ജി കേസിൽ : എല്ലാവരെയും കുറ്റവിമുക്തരാക്കി

Posted on: December 21, 2017

ന്യൂഡൽഹി : 2ജി സ്‌പെക് ട്രം അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി എ. രാജയും കനിമൊഴിയും ഉൾപ്പടെ 19 പ്രതികളെയും പാട്യലാ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക കോടതി ജസ്റ്റീസ് ഒ.പി. സെയ്‌നി വിധിയിൽ ചൂണ്ടിക്കാട്ടി.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സ്വകാര്യ ടെലികോം കമ്പനികൾക്ക് 2 സ്‌പെക്ട്രം അനുവദിച്ചതിലൂടെ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് 2010 ൽ സിഎജി വിനോദ് റായ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 2012 ൽ സ്‌പെക് ട്രം ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കി. തുടർന്ന് സിബിഐ അന്വേഷണത്തിൽ 30,984 കോടിയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തി.