എച്ച്ഡിഎഫ്‌സിയും മാക്‌സ് ബൂപയും ചേര്‍ന്ന് ഡിജിറ്റല്‍ ഫസ്റ്റ് പ്രഖ്യാപിച്ചു

Posted on: May 4, 2019

കൊച്ചി: ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപയും എച്.ഡി.എഫ്.സി. ബാങ്കും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ‘ഡിജിറ്റല്‍ ഫസ്റ്റ്’ പദ്ധതി പ്രഖ്യാപിച്ചു. ബാങ്കിന്റെ 5,000ത്തിലധികം ശാഖകളിലായി പരന്നു കിടക്കുന്ന 40 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. എനിടൈം ഹെല്‍ത്ത് (എ.ടി.എച്.) മെഷീനുകള്‍ പോലെയുള്ള ഡിജിറ്റല്‍ ടച്ച്‌പോയിന്റുകള്‍, നെറ്റ്ബാങ്കിംഗ്, ഇന്‍സ്റ്റാഇന്‍ഷ്വര്‍ പോലെയുള്ള ഡിജിറ്റല്‍ സെല്ലര്‍ ആപ്പുകള്‍ തുടങ്ങിയ അനുപമവും സമഗ്രവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിഹാരങ്ങളും സേവനങ്ങളും മാക്‌സ് ബൂപ വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കും.

എച്.ഡി.എഫ്.സി. ബാങ്കുമൊത്തുള്ള കോര്‍പറേറ്റ് ഏജന്‍സി ക്രമീകരണത്തിന്റെ ഭാഗമായി, മാക്‌സ് ബൂപ നിരവധി ഡിജിറ്റല്‍ ടച്ച്‌പോയിന്റുകളിലൂടെ, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് സമഗ്രവും അയവുള്ളതുമായ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദാനം ചെയ്യുന്നു. ഹാര്‍ട്ട്ബീറ്റ്, ഹെല്‍ത്ത് കമ്പാനിയന്‍, ഗോആക്ടീവ്, ഹെല്‍ത്ത് റീച്ചാര്‍ജ്ജ് എന്നിവ ഉള്‍പ്പെടെയുള്ള മാക്‌സ് ബൂപയുടെ പ്ലാനുകള്‍ ലഭ്യമായിരിക്കും.

TAGS: Max Bupa |