മൊബിക്വിക്കുമായി സഹകരിച്ച് ഇന്‍ഷുറന്‍സുമായി മാക്‌സ് ബുപ

Posted on: July 1, 2019

കൊച്ചി: മൊബിക്വിക്കുമായി സഹകരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുമായി മാക്‌സ് ബുപ. മൊബിക്വിക്കിന്റെ 10.7 കോടി ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇതുവഴി സാധ്യമാകും. വര്‍ധിച്ചുവരുന്ന ആരോഗ്യ പരിരക്ഷ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരമാണ് മാക്‌സ് ബുപയുടെ ഹോസ്പി ക്യാഷ്.

ഉപഭോക്താവിന് ചെലവായ യഥാര്‍ഥതുക പരിഗണിക്കാതെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ദൈനംദിന അലവന്‍സ് ലഭ്യമാക്കുകയാണ് ഇതുവഴി. അധികമായി ചെലവഴിക്കേണ്ടി വന്ന തുക പരിഗണിക്കുമെന്ന ഉറപ്പും ഇതിലുണ്ട്. 135 രൂപ കുറഞ്ഞ വാര്‍ഷിക പ്രിമിയത്തില്‍ ഹോസ്പിക്യാഷ് വഴി ഉപഭോക്താവിന് വര്‍ഷത്തില്‍ 30 ദിവസം വരെ പ്രതിദിനം 500 രൂപ ആശുപത്രി അലവന്‍സ് ലഭിക്കും. ഐസിയുവില്‍ പ്രവേശിപ്പിച്ചാല്‍ പ്രതിദിന ആശുപത്രി ക്യാഷ് ആനുകൂല്യത്തിന്റെ ഇരട്ടിതുക പോളിസി ഉടമയ്ക്ക് ലഭിക്കും. ഇതു കൂടാതെ, അപകടങ്ങളില്‍പ്പെട്ടാല്‍ അധികസുരക്ഷയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അപകടത്തില്‍പ്പെട്ട ഉപഭോക്താവ് മരണപ്പെട്ടാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ ലഭിക്കുകയും ചെയ്യും. ക്ലെയിം നടപടിക്രമം വളരെ ലളിതമാണ്.

കൊതുകുജന്യ രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നതാണ് മറ്റൊരു സ്‌കീം. 49 രൂപ വിലയുള്ള നാമമാത്രമായ പ്രീമിയം അടയ്ക്കുന്നതിലൂടെ പരിരക്ഷ സ്വന്തമാക്കാം. ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതിലൂടെ ലഭിക്കും.

TAGS: Max Bupa |