എയർ ഇന്ത്യ 119 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: April 27, 2019

മുംബൈ : എയർ ഇന്ത്യ സെർവർ തകരാറ് മൂലം ഇന്ന് 119 ഫ്‌ളൈറ്റുകൾ റദ്ദാക്കി. വൈകുന്നേരത്തോടെ സർവീസുകൾ സാധാരണനിലയിലായേക്കുമെന്ന് എയർ ഇന്ത്യ എംഡി അശ്വനി ലോഹാനി പറഞ്ഞു.

ഇന്നു പുലർച്ചെയാണ് എയർ ഇന്ത്യയുടെ മെയിൻ സെർവർ തകരാറിലായത്. വെളുപ്പിന് മൂന്നു മണി മുതൽ രാവിലെ 9.30 വരെ ചെക്കിനും ബോർഡിംഗും തടസപ്പെട്ടു. സർവീസുകൾ നിലച്ചതോടെ ഇന്ത്യയിലും വിദേശത്തുമായി എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ എത്തിയ ആയിരകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.

TAGS: Air India |