May 2024
സ്പൈസ് ജെറ്റ് 28 ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു.
Posted on: April 24, 2019
മുബൈ : സ്പൈസ് ജെറ്റ് 28 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ചൊവ്വാഴ്ചയാണ് സ്പൈസ് ജെറ്റ് ഇക്കാര്യം പുറത്തുവിട്ടത്. മുബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുബൈയില്‍ നിന്നും ജയ്പൂര്‍, അമൃത്സര്‍, മാംഗ്ളൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ച് മുംബൈയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
എല്ലാദിവസവും സര്‍വീസുണ്ടാകും. കൂടാതെ മുംബൈയില്‍ നിന്ന് കൊല്‍ക്കത്ത, ഹൈദരാബാദ്, പട്ന എന്നീ നഗരങ്ങളിലേക്കും അവിടെ നിന്ന് മുംബൈയിലേക്കുമുള്ള സര്‍വീസുള്‍ വര്‍ധിപ്പിക്കും.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കും ബംഗളൂരുവിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങും. ഡല്‍ഹി-മുംബൈ-ഡല്‍ഹി കൂടുതല്‍ സര്‍വീസുകളും ആരംഭിക്കും. പതിനാല് വിമാനങ്ങള്‍ മുംബൈയിലേക്കും എട്ടു വിമാനങ്ങള്‍ ഡല്‍ഹിയെയും കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തും. ഏപ്രില്‍ 26 മുതല്‍ പുതിയ ആഭ്യന്തര സര്‍വീസുകള്‍ക്ക് തുടക്കമാവും.
TAGS: Spice Jet |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്