ഹാപ്പേ ഊബറുമായി കൈകോര്‍ക്കുന്നു

Posted on: December 12, 2018

കൊച്ചി : ഫിന്‍ടെക് കമ്പനിയായ ഹാപ്പേ ഊബറുമായി സഹകരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ തത്സമയം യാത്രയ്ക്കുള്ള പണം അടയ്ക്കുന്നതിനും കമ്പനികളില്‍നിന്ന് ബിസിനസ് ട്രിപ്പുകള്‍ക്ക് ചെലവാകുന്ന പണം തിരികെ ലഭിക്കുന്നതിനും സൗകര്യം ലഭിക്കുമെന്നതാണ് ഈ പങ്കാളിത്തത്തിന്റെ മെച്ചം.

എവിടെനിന്ന് വേണമെങ്കിലും പണം അയയ്ക്കുന്നതിന് സാധിക്കും. ഊബര്‍ ഫോര്‍ ബിസിനസ് അക്കൗണ്ട് ഉള്ള കമ്പനികളിലെ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. പേയ്‌മെന്റ് സെറ്റിംഗ്‌സില്‍ ഹാപ്പേ എന്നത് തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കുള്ള യാത്രകളുടെ വിവരങ്ങള്‍ സ്വയമേവ രേഖപ്പെടുത്തും. ഇത് പിന്നീട് കമ്പനിക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ സാധിക്കും.

യാത്രാ, വിനോദമേഖലകളിലെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ഹാപ്പേ ഏറ്റെടുക്കുന്നുണ്ട്. ജിമെയില്‍ ഇന്‍വോയ്‌സ്, എസ് എം എസ്, ട്രാവല്‍ ബുക്കിംഗ് സോഫ്റ്റ്‌വെയര്‍, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ്, രസീതുകളുടെ ഓട്ടോസ്‌കാന്‍ തുടങ്ങിയവയില്‍ നിന്നും ഡാറ്റ ശേഖരിക്കുന്നതിന് എഐ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഹാപ്പേ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടിംഗ് ഇആര്‍പി, എച്ച്ആര്‍എം സൊല്യൂഷന്‍സ്, ട്രാവല്‍ മാനേജ്‌മെന്റ് സൊല്യൂഷന്‍സ്, ഇന്‍-ഹൗസ് സൊല്യൂഷന്‍സ്, സി ആര്‍ എം തുടങ്ങിയവയുമായി ചേര്‍ന്നുപോകുന്ന രീതിയിലുള്ളതാണ് ഈ എന്റര്‍പ്രൈസ് വേര്‍ഷന്‍.

TAGS: Happe | Uber |