ലുലു മാളിൽ ജീവകോശദാന ക്യാമ്പ്

Posted on: October 9, 2014

LULU-Stemcell-Camp-big

ലുലു മാളിൽ സംഘടിപ്പിച്ച ജീവകോശദാന ക്യാമ്പിൽ 300-ലേറെ പേർ പങ്കെടുത്തു. ജെസിഐ തൃപ്രയാർ, ബ്ലഡ് ഡോണേഴ്‌സ് കേരള, ബംഗലുരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ധാത്രി എന്നിവരുമായി ചേർന്നാണ് ലുലു മാളിൽ ക്യാമ്പ് നടത്തിയത്.

ജെസിഐ സോൺ പ്രസിഡന്റ് രാംകുമാർ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം സംസ്‌കൃതി മുഖ്യാതിഥിയായിരുന്നു. ജെസിഐ തൃപ്രയാർ പ്രസിഡന്റ് എൻ. ബി. സ്വരാജ് അധ്യക്ഷത വഹിച്ചു.

ലുലു മാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷെറീഫ് പ്രസംഗിച്ചു. മാറാവ്യാധികളായി കരുതിയിരുന്ന പല രോഗങ്ങൾക്കും പരിഹാരമാകുന്ന ജീവകോശദാനം കൂടുതൽ ജനകീയമാക്കുവാനും ലുലു മാളിലെ ക്യാമ്പ് സഹായിച്ചതായി ജെസിഐ തൃപ്രയാർ പ്രസിഡന്റ് എൻ. ബി. സ്വരാജ് പറഞ്ഞു.