07
Tuesday
May 2024
May 2024
ഫെഡറൽ ബാങ്ക് നെല്ലായി ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ
Posted on: October 8, 2014
ഫെഡറൽ ബാങ്കിന്റെ നെല്ലായി ബ്രാഞ്ച് ഇനി മുതൽ പുതിയ കെട്ടിടത്തിൽ. നെല്ലായി റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ ശ്രീദുർഗ കോംപ്ലക്സിലാണ് കൂടുതൽ വിശാലമായ രീതിയിൽ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം തൃശൂർ എംപി സി.എൻ. ജയദേവൻ നിർവ്വഹിച്ചു. പുതുക്കാട് എംഎൽഎ പ്രഫ. സി. രവീന്ദ്രനാഥ് എടിഎം ഉദ്ഘാടനം ചെയ്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ്, സേഫ് ഡെപ്പോസിറ്റ് വോൾട്ട് സൗകര്യം ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ജനറൽ മാനേജർ കെ.ഐ. വർഗീസ് അധ്യക്ഷത വഹിച്ചു. എറണാകുളം ഡിജിഎം ആൻഡ് സോണൽ ഹെഡ് എൻ.വി. സണ്ണി, ഇരിങ്ങാലക്കുട എജിഎം ആൻഡ് റീജിയണൽ ഹെഡ് പി. ഗോവിന്ദൻകുട്ടി, സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് എ.ജെ. ടോമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Federak Bank | Federal Bank Nellayi Branch |
News in this Section