പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.26 കോടിയുടെ സ്വത്ത്

Posted on: October 7, 2014

Narendra-Modi-new-CSപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1.26 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്കു പുറമെ 44 കേന്ദ്രമന്ത്രിമാരും ഇന്ന് സ്വത്ത് വെളിപ്പെടുത്തി. 22 കേന്ദ്രമന്ത്രിമാരിൽ 17 പേരും കോടിപതികളാണ്.

കേന്ദ്രമന്ത്രിമാരിൽ ധനികൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയാണ്. 72.10 കോടി രൂപയാണ് ജയ്റ്റിലുടെ ആസ്തി. ഏറ്റവും കുറവ് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ് – കേവലം 20.45 ലക്ഷം രൂപ മാത്രം. വനിത – ശിശുക്ഷേമമന്ത്രി മനേക ഗാന്ധിക്ക് 37.68 കോടി രൂപയുടെ സ്വത്തുണ്ട്. കൽക്കരി മന്ത്രി പീയൂഷ് ഗോയലിന് 31.67 കോടിയും ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹെപ്തുള്ളയ്ക്ക് 29.70 കോടിയും രൂപയുടെ ആസ്തിയുണ്ട്.

വെങ്കയ്യ നായിഡുവിനു പുറമെ ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ (39.88 ലക്ഷം), തൊഴിൽ മന്ത്രി നരേന്ദ്രസിംഗ് തോമാർ (44.90 ലക്ഷം), ആരോഗ്യമന്ത്രി ഹർഷവർധൻ (48.54 ലക്ഷം), രാസവളം മന്ത്രി അനന്തകുമാർ (60.62 ലക്ഷം) എന്നിവരാണ് കോടപതികളല്ലാത്ത കേന്ദ്രമന്ത്രിമാർ.