പ്രധാനമന്ത്രിക്കായി തയാറാക്കിയ എയർഇന്ത്യ വിമാനത്തിൽ ഗ്രനേഡ്

Posted on: October 4, 2014

AirIndia-B-747-400-big

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്കു പോകുമ്പോൾ സ്റ്റാൻഡ് ബൈ ആയി തയാറാക്കിയ എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിൽ നിർവീര്യമാക്കപ്പെട്ട ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രി അമേരിക്കയിൽ നിന്നു മടങ്ങി എത്തിയ ശേഷം, ഹൈദരാബാദിൽ നിന്നും യാത്രാ വിമാനമായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഗ്രനേഡ് കണ്ടെത്തിയത്. സൗദി സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയിലാണ് ഗ്രനേഡ് കണ്ടെടുത്തത്.

ഗ്രനേഡ് നിർവീര്യമാക്കപ്പെട്ട നിലയിലായതിനാൽ വിമാനം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തും. ഗൗരവമായ സുരക്ഷാ വീഴ്ച്ചയായതിനാൽ ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡിജിസിഎയും ഉന്നതതല അന്വേഷണം ആരംഭിച്ചു.