യോഗേഷ് പട്ടേല്‍ മഹീന്ദ്രാ ലോജിസ്റ്റിക്‌സിന്റെ പുതിയ സി എഫ് ഒ

Posted on: September 4, 2018

കൊച്ചി : മഹീന്ദ്രാ ലോജിസ്റ്റിക്‌സിന്റെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി യോഗേഷ് പട്ടേല്‍ നിയമിതനായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കൂടിയായ യോഗേഷ് പട്ടേലിന് 20 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. ഇ&വൈ, ഐ ബി എം, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവിലെ സി എഫ് ഒ നിഖില്‍ നായക് വിരമിക്കുന്ന ഒഴിവിലേക്കാണ് യോഗേഷിന്റെ നിയമനം. നിഖിലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും യോഗേഷിനെ കമ്പനിയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മഹീന്ദ്രാ ലോജിസ്റ്റിക്‌സ് സി ഇ ഒ പിരോജിഷാ സര്‍ക്കാരി പറഞ്ഞു.