മഹീന്ദ്ര ലോജിസ്റ്റിക്‌സ് ട്രാൻസ്ടെക്കിനെ ഏറ്റെടുക്കുന്നു

Posted on: August 30, 2018

കൊച്ചി : മഹീന്ദ്ര ലോജിസ്റ്റിക്‌സ്  ട്രാൻസ്ടെക് ലോജിസ്റ്റിക്കിനെ ഏറ്റെടുക്കും. ഇൻഫോസിസ് ഇൻക്യുബേറ്റു ചെയ്ത ബോസ്റ്റൺ അടിസ്ഥാനമായുള്ള സപ്ലൈ ചെയിൻ കമ്പനിയാണ് ട്രാൻസ്ടെക് സ്ഥാപിച്ചത്. ഷിപ്പ് എക്‌സ് എന്നും അറിയപ്പെടുന്ന ട്രാൻസ്ടെക് മൂന്നു വർഷമായി മഹീന്ദ്ര ലോജിസ്റ്റിക്‌സുമായി സഹകരിച്ചുവരുന്നു.

ഭാവിയിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാവും ലോജിസ്റ്റിക്‌സ് വ്യവസായം മുന്നേറുകയെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് സിഇഒ പിറോജ്ഷാ സർക്കാരി ചൂണ്ടിക്കാട്ടി. മഹീന്ദ്രയുടെ നിക്ഷേപം പുതിയ സേവനങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കാൻ സഹായകമാകുമെന്ന് ട്രാൻസ്ടെക് സഹ സ്ഥാപകൻ അമർനാഥ് കലാലെ അഭിപ്രായപ്പെട്ടു.