മധ്യകേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷം

Posted on: August 18, 2018

കൊച്ചി : മധ്യകേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷമായി. സർക്കാർ വാഹനങ്ങൾക്ക് മാത്രം ഇന്ധനം നൽകിയാൽ മതിയെന്നാണ് പല ജില്ലാ ഭരണകൂടങ്ങളും പമ്പുകൾക്ക് നൽകിയിട്ടുള്ള നിർദേശം. സ്വന്തം നിലയ്ക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന ബോട്ടുകളും വാഹനങ്ങളും ഇന്ധനം തീർന്ന് വഴിയിൽ കിടക്കുന്ന അവസ്ഥയുമുണ്ട്.

റോഡുകളിലെ ഗതാഗത തടസം മൂലം ഇന്ധനവിതരണവും തടസപ്പെട്ടിട്ടുണ്ട്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പലയിടത്തും പമ്പുകൾ അടഞ്ഞുകിടക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഇന്ധന ദൗർലഭ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.