പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തും

Posted on: August 16, 2018

കൊച്ചി : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി സംസ്ഥാനത്ത് എത്തും. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സംസ്‌കാരചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അദേഹം കേരളത്തിലേക്ക് പുറപ്പെടും.

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രധാനമന്ത്രി സന്ദർശിക്കും.