ടെക് മഹീന്ദ്രയും ടെക്‌നോപാര്‍ക്കില്‍

Posted on: July 25, 2018

തിരുവനന്തപുരം : പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക്, ഇതോടെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ആദ്യ അഞ്ചെണ്ണത്തിനും കേരളത്തില്‍ സാന്നിദ്ധ്യമായി. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസന്റ് ടെക്‌നോളജീസ് എന്നിവയാണു ഇപ്പോഴുള്ളത്. ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ഗംഗ ബില്‍ഡിംഗില്‍ 12,000 ചതുശ്രയടിയില്‍ 200 ജീവനക്കാരുമായി ഐടി സെന്റര്‍ ആരംഭിക്കാനാണു പദ്ധതി. സ്വന്തം കാമ്പസ് പൂര്‍ത്തിയാകുമ്പോള്‍ 2,000 തൊഴിലവസരങ്ങളും തുറക്കും.

സ്ഥലം അനുവദിച്ച് അലോട്‌മെന്റ് ലെറ്റര്‍ ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ ടെക് മഹീന്ദ്ര ജനറല്‍ മാനേജര്‍ പളനി വേലുവിനു കൈമാറി. 1.15 ലക്ഷം ജീവനാക്കാരുള്ള ടെക് മഹീന്ദ്രയ്ക്ക് 90 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്.