നാപ്‌ടോൾ 150 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കുന്നു

Posted on: June 6, 2018

ഹൈദരാബാദ് : ഹോംഷോപ്പിംഗ് കമ്പനിയായ നാപ്‌ടോൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 150 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കും. നാല് ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. ഹൈദരാബാദിലാണ് ആദ്യ സ്‌റ്റോർ ആരംഭിച്ചിട്ടുള്ളതെന്ന് നാപ്‌ടോൾ ബിസിനസ് ഹെഡ് മനീഷ് ചൗബേ പറഞ്ഞു.

നാപ്‌ടോളിന് 13 ഫുൾഫിൽമെന്റ് സെന്ററുകളുണ്ട്. കമ്പനി 2017-18 ൽ 628 കോടി രൂപ വരുമാനം നേടി. ഈ വർഷം 20 ശതമാനം വരുമാന വർധന പ്രതീക്ഷിക്കുന്നതായി മനീഷ് ചൗബേ പറഞ്ഞു.