06
Monday
May 2024
May 2024
കുപ്പിവെള്ളത്തിന് വിലകുറയ്ക്കാനുള്ള തീരുമാനത്തിന് ഹസൻകോയയുടെ പിന്തുണ
Posted on: April 18, 2018
കൊച്ചി : കുപ്പിവെള്ളത്തിന്റെ വില 20 രൂപയിൽ നിന്ന് ലിറ്ററിന് 12 രൂപയായി കുറയ്ക്കാനുള്ള കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ. ഹസൻകോയ പിന്തുണ പ്രഖ്യാപിച്ചു. എല്ലാ ജീവജാലങ്ങളും വെള്ളത്തിനു വേണ്ടി ദാഹിച്ചു കഴിയുമ്പോൾ വില കുറച്ച് കുപ്പിവെള്ളം വിൽക്കാനുള്ള കെബിഡബ്ല്യുഎ യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദേഹം പറഞ്ഞു.
12 രൂപയുടെ കുപ്പിവെള്ളം വിൽക്കരുതെന്ന ഒരു വിഭാഗത്തിന്റെ നിലപാട്
ജനോപകാരപ്രദമായ ഈ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഇ. മുഹമ്മദ് പറഞ്ഞു. ഇക്കാര്യത്തിൽ ഗവൺമെന്റ് ഇടപെടൽ ഉണ്ടാകണമെന്നും അദേഹം ആവശ്യപ്പെട്ടു.
News in this Section
Related News