ബോഷ് സമരം ആറാം ദിവസത്തിലേക്ക് കടന്നു

Posted on: September 22, 2014

Bosch's-Adugodi-plant-big

ഓട്ടോകംപോണന്റ് നിർമാതാക്കളായ ബോഷിന്റെ ബംഗലുരു അടുഗോഡി പ്ലാന്റിലെ ജീവനക്കാർ തുടങ്ങിയ അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്കു കടന്നു. വേതനവർധനവും മെഡിക്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച തർക്കവുമാണ് സമരത്തിനു കാരണം.

ബോഷ് മാനേജ്‌മെന്റും മൈകോ എംപ്ലോയീസ് അസോസിയേഷനും തമ്മിൽ പലവട്ടം ചർച്ച നടന്നുവെങ്കിലും വിജയിച്ചില്ല. 3,000 ജീവനക്കാരാണ് സമരരംഗത്തുള്ളത്. സെപ്റ്റംബർ 26 നാണ് അഡീഷണൽ ലേബർ കമ്മീഷ്ണർ അടുത്ത ഹിയറിംഗ് നിശ്ചയിച്ചിട്ടുള്ളത്.