യു എസ് ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ നൽകാൻ നീക്കം

Posted on: September 21, 2014

U-S-Passport-bigഇന്ത്യയിലേക്കു വരുന്ന അമേരിക്കൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ സൗകര്യം ഏർപ്പെടുത്തിയേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനത്തിനു മുന്നോടിയായാണ് ഇത്തരമൊരു നീക്കം. സെപ്റ്റംബർ 26 നാണ് മോദിയുടെ അഞ്ചു ദിവസത്തെ യു എസ് സന്ദർശനം ആരംഭിക്കുന്നത്.

അമേരിക്കൻ പൗരൻമാർക്ക് 30 ദിവസം ഇന്ത്യയിൽ തങ്ങുന്നതിനാണ് വിസ ഓൺ അറൈവൽ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ടൂറിസം വകുപ്പും ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ തിരക്കിട്ട് പൂർത്തിയാക്കി വരികയാണ്. പ്രതിവർഷം 10 ലക്ഷത്തോളം യു എസ് വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നത്. അമേരിക്കയിലുള്ള ഇന്ത്യൻ വംശജർക്കു നാട്ടിലേക്കു വരാനും ബന്ധുക്കളെ സന്ദർശിക്കാനും ഏറെ സൗകര്യപ്രദമായിരിക്കും വിസ ഓൺ അറൈവൽ സൗകര്യം.