കേരളത്തിൽ ഇന്നു മോട്ടോർ വാഹന പണിമുടക്ക്

Posted on: September 4, 2013

kerala-bus-strikeഇന്ധനവില വർധനവിന് എതിരെ ഇന്നു കേരളത്തിൽ മോട്ടോർവാഹന തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. സ്വകാര്യബസുകൾ, ടാക്‌സി, ഓട്ടോറിക്ഷ, ചരക്കുവാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും.

എന്നാൽ കെ.എസ്.ആർ.ടി.സി. പതിവുപോലെ സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലായതിനാൽ ഇടതുപക്ഷ യൂണിയനുകളൊന്നും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ് എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.