ഗോദ്‌റെജ് പ്രീമിയം ഫർണീച്ചർ വിപണിയിലേക്ക്

Posted on: December 20, 2017

മുംബൈ : ഗോദ്‌റെജ് പ്രീമിയം ഫർണീച്ചർ വിപണിയിൽ സ്‌ക്രിപ്റ്റ് ബ്രാൻഡ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ സ്‌ക്രിപ്റ്റ് സ്റ്റോർ ബംഗലുരുവിൽ തുറന്നു. ഇന്ദിരനഗറിലാണ് 14,000 ചതുരശ്രയടി വിസ്തീർണമുള്ള സ്‌റ്റോർ തുറന്നിട്ടുള്ളത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 18 സ്‌ക്രിപ്റ്റ് സ്റ്റോറുകൾ ആരംഭിക്കാനാണ് ഗോദ്‌റെജിന്റെ പദ്ധതി. അടുത്ത വർഷം ഏപ്രിലിൽ ഓൺലൈൻ ബിസിനസും ആരംഭിക്കും.