ഇന്ത്യ സർക്കസിന്റെ 51 ശതമാനം ഓഹരികൾ ഗോദറെജ് വാങ്ങി

Posted on: January 19, 2016

India-Circus-Big

മുംബൈ : ഹോം ആൻഡ് അക്‌സസറീസ് ബ്രാൻഡായ ഇന്ത്യസർക്കസ് ഡോട്ട്‌കോമിന്റെ 51 ശതമാനം ഓഹരികൾ ഗോദറെജ് & ബോയ്‌സ് സ്വന്തമാക്കി. ഡിസൈനർ കൃസ്‌നാ മേത്തയാണ് ഇന്ത്യ സർക്കസ് സ്ഥാപിച്ചത്.

ഗോദറെജ്, ലൈഫ്‌സ്റ്റൈൽ പ്രോഡക്ട്‌സ് ബിസിനസിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഓൺലൈനിന് പുറമെ ഗോദറെജ് ഇന്റീരിയോയുടെ 50 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലൂടെയും ഇന്ത്യസർക്കസ് ഉത്പന്നങ്ങൾ വിറ്റഴിക്കും.