May 2024
രാകേഷ് ജുൻജുൻവാല നസാറ ടെക്നോളജീസിൽ നിക്ഷേപം നടത്തി
Posted on: December 13, 2017
മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ഗെയിമിംഗ് കമ്പനിയായ നസാറ ടെക്നോളജീസിൽ നിക്ഷേപം നടത്തി. 180 കോടി രൂപയാണ് മുതൽമുടക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായുള്ള നസാറ ടെക്നോളജീസിന് ദുബായിലും സിംഗപ്പൂരിലും ഓഫീസുകളുണ്ട്.
അടുത്തവർഷം പബ്ലിക് ഓഫർ നടത്തി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് നസാറ. ചോട്ടാഭീം, വിരാട് ക്രിക്കറ്റ് തുടങ്ങിയ ടൈറ്റിലുകൾ നസാറയുടേതാണ്. 2016-17 ൽ നസാറ 550 കോടി രൂപ വിറ്റുവരവും 66 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭവും നേടിയിരുന്നു.
TAGS: Nazara Technologies | Rakesh Jhunjhunwala |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്