മൂന്നാമത് എ. പി. ജെ. അബ്ദുൾ കലാം സ്മാരക പ്രഭാഷണം 27 ന്

Posted on: October 25, 2017

കൊച്ചി : കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി 27 ന് ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്മാരക പ്രഭാഷണത്തിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കും. എറണാകുളം ഹോട്ടൽ ആബാദ് പ്ലാസയിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് പ്രഭാഷണം. റോ മുൻ മേധാവി ഹോർമിസ് തരകൻ ഈ വർഷത്തെ പ്രഭാഷണം നടത്തും.

ഡോ. എ.പി.ജെ. അബ്ദുൽകലാമിനോടുള്ള ആദരസൂചകമായി 2015 ലാണ് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി വാർഷിക പ്രഭാഷണ പരമ്പര ആരംഭിച്ചത്. ഡോ. എ.പി.ജെ. അബ്ദുൽകലാമിന്റെ ദീർഘകാല സഹപ്രവർത്തകനായ ശ്രീജൻ പാൽസിംഗ് ആയിരുന്നു 2015 ൽ ആദ്യ പ്രഭാഷണം നടത്തിയത്. 2016 ൽ രണ്ടാം പ്രഭാഷണം നടത്തിയത് കലാം രാഷ്ട്രപതി ആയിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന പി. എം. നായർ ഐഎഎസ് ആണ്.