ദുരിതാശ്വാസ ഫണ്ട് സിഎസ്ആറിന്റെ പരിധിയിലാക്കണമെന്ന് കൊച്ചിൻ ചേംബർ

Posted on: December 26, 2020

 

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സിഎസ്ആര്‍ന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ധനമന്ത്രി നിര്‍മല സീതാരാമനുമായി ബജറ്റിനു മുന്‍പുള്ള കൂടി യാലോചനയില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സംരംഭത്തിന് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് കെ.ഹരികുമാര്‍ പറഞ്ഞു.

കംസ്റ്റംസ് നിയമപ്രകാരം ലെഗസി തര്‍ക്കങ്ങള്‍ക്ക് പൊതുമാപ്പു പദ്ധതിയും സബ് കാ വിശ്വാസിന് സമാനമായ പദ്ധതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.