കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ 13 ന് യുഡിഎഫ് ഹർത്താൽ

Posted on: October 4, 2017

മലപ്പുറം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് 13 ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ജി എസ് ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് നടക്കുന്നതിനാൽ 13 ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എറണാകുളത്തെ ഹർത്താലിൽ നിന്ന ഒഴിവാക്കും.

ഷബീബിനും ടീമിനും അഭിനന്ദനങ്ങൾ. കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നു. യാത്ര തുടരണം. എഴുത്തും.

TAGS: Harthal | UDF Harthal |