ബോബി ചെമ്മണൂർ 2,900 ബോബി ബസാറുകൾ തുടങ്ങുന്നു

Posted on: October 4, 2017

കോഴിക്കോട് : ബോബി ചെമ്മണൂർ മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകി സ്ത്രീശാക്തീകരണം നടപ്പാക്കാൻ ഇന്ത്യയിലെമ്പാടുമായി 2,900 ബോബി ബസാർ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. ഓരോ സംസ്ഥാനത്തും 100 സൂപ്പർമാർക്കറ്റുകൾ വീതമാണ് ലക്ഷ്യംവെയ്ക്കുന്നത്. ആദ്യ ബോബി ബസാർ ഒക്‌ടോബർ 11 ന് പാലക്കാട് വടക്കഞ്ചേരിയിൽ ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യും.

മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവില, ഉയർന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ, ഫ്രീ ഹോം ഡെലിവറി എന്നിവയായിരിക്കും ബോബി ബസാറിന്റെ പ്രത്യേകതയെന്ന് ബോബി ചെമ്മണൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപകരല്ലാത്ത പങ്കാളികളായി സ്ത്രീകളെ സൂപ്പർമാർക്കറ്റിന്റെ ഭാഗമാക്കും. നടത്തിപ്പും ലാഭത്തിന്റെ 99 ശതമാനവും ചെമ്മണൂർ വിമൻ പാർട്ണർമാർക്ക് വീതിച്ചു നൽകും. നിക്ഷേപവും ഒരു ശതമാനം ലാഭവും ബോബി ചെമ്മണൂർ ഗ്രൂപ്പിനുമായിരിക്കുമെന്ന് അദേഹം പറഞ്ഞു.