യു ബ്ല്യു സി – മഹീന്ദ്ര സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു

Posted on: September 17, 2014

UWC-Mahindra-big

യു ഡബ്ല്യു സി യും മഹീന്ദ്രയും ചേർന്ന് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12.5 ദശലക്ഷം ഡോളറിന്റെ സ്‌കോളർഷിപ്പുകൾ നൽകും. ജനങ്ങളേയും രാഷ്ട്രങ്ങളേയും സംസ്‌കാരങ്ങളേയും ഒന്നിപ്പിക്കാനുള്ള മാർഗമായി വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്താൻ 1962 ൽ രൂപം കൊണ്ട പ്രസ്ഥാനമാണ് യു ഡബ്ല്യു സി.

യു ഡബ്ല്യു സി അഞ്ചു ഭൂഖണ്ഡങ്ങളിലായി 14 സ്‌കൂളുകളും കോളേജുകളും നടത്തുന്നുണ്ട്. യു ഡബ്ല്യു സി അന്താരാഷ്ട്ര പേട്രൺ ഷെൽബി എം സി ഡേവിസും, യു ഡബ്ല്യു സി മഹീന്ദ്ര കോളേജ് ഗവർണറും ഇന്ത്യയിലെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയും ചേർന്നാണ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. പ്രതിവർഷം 60 ദശലക്ഷം രൂപ വീതം 300 ദശലക്ഷം രൂപയാവും മഹീന്ദ്ര ഇതിനായി നൽകുക. യു ഡബ്ല്യു സി മഹീന്ദ്ര കോളേജിലെ വിദ്യാർത്ഥികൾക്ക് ആവശ്യത്തിനനുസരിച്ച് അഞ്ചു വർഷത്തേക്കു പിന്തുണ നൽകാനാവും ഇതുപയോഗിക്കുക. ഷെൽബി ഡേവിസ് പ്രതിവർഷം 1.5 ദശലക്ഷം ഡോളർ വീതം അഞ്ചു വർഷത്തിനുള്ളിൽ 7.5 ദശലക്ഷം ഡോളറും ലഭ്യമാക്കും.