04
Saturday
May 2024
May 2024
വി പി നന്ദകുമാറിന് വ്യവസായപ്രതിഭാ പുരസ്കാരം
Posted on: September 16, 2014
തൃശൂരിലെ ഗാന്ധിജി സ്റ്റഡിസെന്റർ ഏർപ്പെടുത്തിയിട്ടുള്ള വ്യവസായപ്രതിഭാ പുരസ്കാരത്തിന് മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി പി നന്ദകുമാറിനെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ കല്പറ്റ ബാലകൃഷ്ണൻ, ജൂറി അംഗം ഡേവിസ് കണ്ണനായ്ക്കൽ എന്നിവർ അറിയിച്ചു. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ബാങ്കിംഗ് മേഖലയിൽ അസാധാരണമായ കാഴ്ചപ്പാടോടെ മണപ്പുറം ഗ്രൂപ്പിനെ വളർച്ചയിലേക്കു നയിക്കുന്നതിൽ നന്ദകുമാർ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. നവംബറിൽ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്കാരം സമ്മാനിക്കും.
News in this Section