മുത്തൂറ്റ് ഫിൻകോർപ് റോഡ്‌ഷോ തുടങ്ങി

Posted on: September 15, 2014

Muthoot-Fincorp-Roadshow-bi

മുത്തൂറ്റ് ഫിൻകോർപ് മണിരത്‌നം ഗോൾഡ് ലോൺ സമ്മാനപദ്ധതിയുടെ പ്രചരണാർത്ഥം റോഡ് ഷോ തുടങ്ങി. റോഡ് ഷോയുടെ ഫ്‌ലാഗ് ഓഫ് കൊച്ചിയിൽ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് സിഇഒ ആർ. മനോമോഹനൻ നായരും മുത്തൂറ്റ് ഫിൻകോർപ് അഡ്മിനിസ്‌ട്രേറ്റീവ് ജനറൽമാനേജർ കമാൻഡർ ജിയോ മാത്യുവും തിരുവനന്തപുരത്ത് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ മുത്തൂറ്റും നിർവഹിച്ചു.

കേരളത്തിലെ ആയിരത്തോളം മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലൂടെ റോഡ് ഷോ കടന്നുപോകും. ഒക്ടോബർ 15 വരെ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിൽ നിന്നും മണിരത്‌നം ഗോൾഡ് ലോൺ എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും 50,000 രൂപയുടെയും 25,000 രൂപയുടെയും വജ്രങ്ങളും സമ്മാനമായി നേടാൻ അവസരമുണ്ടെന്ന് തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.