മഹാരാഷ്ട്രയിൽ ഐഎഎസുകാർക്ക് ക്ഷാമം

Posted on: September 1, 2013

Mantralayaഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് ഭരണം നടത്താൻ 64 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 350 തസ്തികകളാണ് സംസ്ഥാനത്തുളളത്. എന്നാൽ ഇപ്പോൾ 286 പേർ മാത്രമാണുള്ളത്.

ആകെ വേണ്ട 350 പേരിൽ 244 പേർ ഡയറക്ട് ഐഎഎസ് കാരും 106 പേർ കൺഫേർഡ് ഐഎഎസുകാരുമായിരിക്കണം. ഇപ്പോൾ 203 ഡയറക്ട് ഐഎഎസുകാരും 83 പേർ പ്രമോഷൻ വഴി ഐഎഎസ് ലഭിച്ചവരുമാണ്.