ജിഐസി സാർക് രാജ്യങ്ങളിൽ ബിസിനസ് വ്യാപിക്കും

Posted on: September 8, 2014

General-insurance-corporatiപൊതുമേഖല റീഇൻഷുറൻസ് കമ്പനിയായ ജിഐസി റീ സാർക് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും. ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്ത് ഭൂട്ടാനിൽ മാത്രമാണ് ഇപ്പോൾ ജിഐസിക്കു സാന്നിധ്യമുള്ളത്. ഇതേരീതിയിൽ മറ്റു സാർക് രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പി്ക്കാനാണ് ജിഐസിയുടെ നീക്കം. ജിഐസി ഭൂട്ടാൻ റീ കഴിഞ്ഞ ഒരു വർഷമായി ഇൻഷുറൻസ്, റീ ഇൻഷുറൻസ് മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.