റിനോൾട്ട് ജനുവരിയിൽ വാഹനവില വർധിപ്പിക്കും

Posted on: December 11, 2016

renault-jamnagar-big

ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യ ജനുവരി ഒന്നു മുതൽ വാഹനവില വർധിപ്പിക്കും. വാഹനമനുസരിച്ച് 1.5 – 3 ശതമാനം വരെയായിരിക്കും വർധന. അസംസ്‌കൃതവസ്തുക്കൾക്കുള്ള ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വിലവർധനയെന്ന് റിനോൾട്ട് മാനേജിംഗ് ഡയറക്ടർ സുമിത് സാഹ്‌നി പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിലവർധന വൈകിപ്പിക്കുകയായിരുന്നുവെന്ന് അദേഹം വിശദീകരിച്ചു. ടൊയോട്ട കിർലോസ്‌കർ വിലവർധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.