പെട്രോളിയം ഡീലർമാർ സമരത്തിലേക്ക്

Posted on: August 30, 2013

Petrol pumpഡീസലിന്റെയും പെട്രോളിന്റെയും വിതരണ കമ്മീഷൻ വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പമ്പുടമകൾ. രാജ്യത്തെ 42,000 ൽപ്പരം വരുന്ന പമ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് അഖിലേന്ത്യ അടിസ്ഥാനത്തിൽ പണിമുടക്കുമെന്ന് എണ്ണക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 32 പൈസയും വർധിപ്പിക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം. ഇപ്പോൾ പെട്രോളിന് 1.74 രൂപയും ഡീസലിന് 1.07 രൂപയുമാണ് മാർജിൻ ലഭിക്കുന്നത്.

TAGS: Disel | Petrol | Petrol Pump |