പെട്രോൾ, ഡീസൽ വില കുറച്ചേക്കും

Posted on: October 30, 2014

Petrol-Pump-B

ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. ലിറ്ററിന് രണ്ടര രൂപ വരെ കുറയാനാണ് സാധ്യത. ജൂൺ മുതലാണ് എണ്ണ വില കുറയാൻ തുടങ്ങിയത്.

ക്രൂഡോയിൽ വില മുൻവർഷം ഇതേകാലയളവിനേക്കാൾ 25 ശതമാനം കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ബാരലിന് 70 ഡോളർ വരെ കുറഞ്ഞേക്കുമെന്നാണ് സൂചന.

നവംബർ 22 ന് ഒപെക് രാജ്യങ്ങളുടെ ഉന്നത തല യോഗം ചേരുന്നുണ്ട്. വിലയിടിവ് തടയാൻ ഉത്പാദനം കുറയ്ക്കാനാണ് ഒപെക് ആലോചിക്കുന്നത്. വില 80-90 ഡോളർ നിലവാരത്തിൽ പിടിച്ചുനിർത്താനാണ് ഉത്പാദക രാജ്യങ്ങളുടെ നീക്കം.

TAGS: Disel | Petrol |