വിജയവാഡ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം

Posted on: September 4, 2014

Vijayawada-Hyderabad-highwa

വിജയവാഡ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനം കാബിനറ്റ് കൈക്കൊണ്ടതായി നായിഡു പറഞ്ഞു.

തെലുങ്കാന വിഭജനത്തിനു ശേഷമുള്ള ആന്ധ്രപ്രദേശിന്റെ മധ്യഭാഗത്താണ് വിജയവാഡ. ഹൈദരബാദിൽ നിന്നും നിർദിഷ്ട തലസ്ഥാനത്തേക്ക് 270 കിലോമീറ്റർ ദൂരമുണ്ട്.