ബ്രസീൽ ഫുട് ബോൾ ടീം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു

Posted on: November 29, 2016

lamia-bolivia-rj85-big

റിയോ ഡി ജനീറോ : തെക്കൻ ബ്രസീലിലെ പ്രമുഖ ഫുട്‌ബോൾ ക്ലബായ ചാപികോയൻസി ടീം സഞ്ചരിച്ചിരുന്ന വിമാനം കൊളമ്പിയൻ നഗരമായ മെഡിലിന് സമീപം തകർന്നു വീണു. ബൊളീവിയയിൽ നിന്നും പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ 72 യാത്രക്കാരും 9 വിമാനജോലിക്കാരുമാണുണ്ടായിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ നഗരപ്രാന്തത്തിലുള്ള പർവതമേഖലയിലാണ് വിമാനം തകർന്നുവീണത്.

ഏതാനും പേർ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സൗത്ത് അമേരിക്കൻ ക്ലബ് കപ്പിന്റെ ഫൈനലിൽ മെഡ്‌ലിൻ ടീമിനെ നേരിടേണ്ടതായിരുന്നു. അപകടത്തെ തുടർന്ന് ഫൈനൽ മത്സരം റദ്ദാക്കി.