പൈലറ്റ് സമരം : ലുഫ്താൻസ 137 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: November 26, 2016

lufthansa-flights-tail-big

ബെർലിൻ : പൈലറ്റുമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ലുഫ്താൻസ 137 ഫ്‌ളൈറ്റുകൾ റദ്ദാക്കി. കോക്പിറ്റ് യൂണിയൻ നടത്തിവരുന്ന സമരം 30,000 പേരെ ബാധിച്ചു. നാളെ സമരമുണ്ടാവില്ലെന്ന് യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

യുറോപ്പിലെ ബജറ്റ് എയർലൈനുകളും ഗൾഫ് വിമാനക്കമ്പനികളും ഉയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് ഫ്താൻസയെ അടിക്കടിയുണ്ടാകുന്ന പൈലറ്റുമാരുടെ സമരം ലുഫ്താൻസയെ വിഷമവൃത്തത്തിലാക്കുന്നത്.