ചിത്രാ രാമകൃഷ്ണ വേൾഡ് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ചസ് ചെയർപേഴ്‌സൻ

Posted on: November 4, 2016

chitra-ramkrishna-nse-mdceo

മുംബൈ : നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിത്രാ രാമകൃഷ്ണയെ വേൾഡ് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ചസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷമാണ് കാലാവധി.

കൊളംബിയയിൽ ചേർന്ന ജനറൽ അസംബ്ലിയാണ് ചിത്രാ രാമകൃഷ്ണയെ ചെയർപേഴ്‌സനായി തെരഞ്ഞെടുത്തത്. വിപണി സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന 200 സ്ഥാപനങ്ങളെ ഫെഡറേഷൻ പ്രതിനിധീകരിക്കുന്നു.